ലളിതം സുന്ദര'ത്തില്‍ മഞ്ജുവും ബിജു മേനോനും, സംവിധാനം മധു വാര്യര്‍

മഞ്ജു വാര്യരും ബിജു മേനോനും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ലളിതം സുന്ദരം എന്ന സിനിമയുടെ ടൈറ്റില്‍ പുറത്തുവിട്ടു. മമ്മൂട്ടിയും മോഹന്‍ലാലും ഫേസ് ബുക്ക് പേജുകളിലൂടെയാണ് ടൈറ്റില്‍ പുറത്തുവിട്ടത്. മഞ്ജുവിന്റെ സഹോദരന്‍ മധു വാര്യരാണ് ചിത്രത്തിന്റെ സംവിധായകന്‍. മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സും സെഞ്ചുറി പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ സൈജു കുറുപ്പ്, ദിലീഷ് പോത്തന്‍ തുടങ്ങിയവരുമുണ്ട്. ക്യാമറ പി സുകുമാര്‍. ബിജിബാല്‍ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. പ്രമോദ് മോഹന്‍ ആണ് രചന നിര്‍വഹിച്ചിരിക്കുന്നത്.പീരുമേട്, ബാംഗ്ലൂര്‍, മുംബൈ എന്നിവിടങ്ങളില്‍ ചിത്രീകരിക്കുന്ന ഈ ചിത്രം ഫെബ്രുവരി 15ന് ശേഷം ചിത്രീകരണം ആരംഭിക്കും. നര്‍മത്തില്‍ ചാലിച്ച കുടുംബ ചിത്രമായിരിക്കും ലളിതം സുന്ദരമെന്ന് സംവിധായകന്‍ മധു വാര്യര്‍ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍