ആ വേഷം ദുല്‍ഖര്‍ ചോദിച്ചുവാങ്ങിയതെന്ന് സംവിധായകന്‍

മലയാള സിനിമയുടെ ഭാഗമായി നില്‍ക്കാന്‍ ആഗ്രഹമുള്ളതുകൊണ്ടാണ് നിര്‍മാണ രംഗത്തേക്കും ചുവടുവെച്ചതെന്ന് ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വെല്‍ഫയര്‍ ഫിലിംസിന്റെ ബാനറില്‍ ഭാവിയില്‍ കൂടുതല്‍ ചിത്രങ്ങള്‍ പ്രതീക്ഷിക്കാമെന്നും ദുല്‍ഖര്‍ പറഞ്ഞു.
സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്ത്, ദുല്‍ഖര്‍ നിര്‍മിച്ച വരനെ ആവശ്യമുണ്ട് തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. ഇതിനിടെയാണ് കൂടുതല്‍ ചിത്രങ്ങള്‍ നിര്‍മിക്കുമെന്ന് ദുല്‍ഖര്‍ വ്യക്തമാക്കിയത്. പ്രിയദര്‍ശന്റെയും ലിസിയുടെയും മകള്‍ കല്യാണിയുടെ മലയാള അരങ്ങേറ്റ ചിത്രം കൂടിയാണ് വരനെ ആവശ്യമുണ്ട് എന്നത്.
സിനിമയിലെ അതിഥി വേഷം ദുല്‍ഖര്‍ ചോദിച്ച് വാങ്ങിയതാണെന്ന് അനൂപ് സത്യന്‍ പറഞ്ഞു. മേജര്‍ രവി, ജോണി ആന്റണി, സംഗീത സംവിധായകന്‍ അല്‍ഫോണ്‍സ് ജോസഫ് തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍