തെങ്കാശിയില്‍ വാഹനാപകടം; രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു

തെങ്കാശി: തെങ്കാശി വാസുദേവ നല്ലൂരിനടുത്തുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. കൊല്ലം മാന്നൂര്‍ സ്വദേശി സിഞ്ചു കെ. നൈനാന്‍, കല്ലുവാതുക്കല്‍ സ്വദേശി സിജു തോമസ് എന്നിവരും ശിവകാശി സ്വദേശി രാജശേഖറുമാണ് മരിച്ചത്.ഇവരുടെ വാഹനത്തില്‍ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. മലയാളികള്‍ സഞ്ചരിച്ചിരുന്ന വാഹനം തകരാറായതിനെ തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയിരിക്കുകയായിരുന്നു. ഇതിനിടയിലാണ് ബസ് ഇടിച്ചത്. കേടായ വാഹനം നീക്കാന്‍ എത്തിയ റിക്കവറി വാഹനത്തിന്റെ ഡ്രൈവറാണ് മരിച്ച രാജശേഖരന്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍