തിരുവനന്തപുരം നഗരസഭ സ്മാര്‍ട്ടാകുന്നു

തിരുവനന്തപുരം: നഗരസഭയിലെ പ്രവര്‍ത്തനങ്ങള്‍ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനായി സ്ഥാപിച്ച പഞ്ചിംഗ് മെഷീന്റെ ട്രയല്‍ നടത്തും. ഇതിനായി നഗരസഭയിലെ 440 ജീവനക്കാരില്‍ 437 ജീവനക്കാരുടെയും ബയോമെട്രിക് വിവരങ്ങള്‍ ശേഖരിച്ചു കഴിഞ്ഞു. 10 പഞ്ചിംഗ് മെഷീനുകളാണ് നഗരസഭയുടെ മെയിന്‍ ഓഫീസില്‍ സജ്ജമാക്കിയിട്ടുള്ളത്. മെയിന്‍ ഓഫീസില്‍ സ്ഥാപിച്ച 140 കാമറകളും പ്രവര്‍ത്തനക്ഷമമായി. നഗരസഭയുടെ സോണല്‍ സര്‍ക്കിള്‍ ഓഫീസുകളില്‍ കൂടി സ്ഥാപിക്കുന്ന 26 പഞ്ചിംഗ് മെഷീനുകളും 52 കാമറകളും മാര്‍ച്ച് നാലിനകം പ്രവര്‍ത്തനക്ഷമമാകുമെന്ന് മേയര്‍ അറിയിച്ചു. കെല്‍ട്രാണിനാണ് കാമറകളും പഞ്ചിംഗ് മെഷീനുകളും സ്ഥാപിക്കുന്നതിനുള്ള ചുമതല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍