കരുത്തുറ്റ ബ്രാന്‍ഡ് പദവി ഇന്ത്യന്‍ ഓയിലിന്

കൊച്ചി: ലോകത്തിലെ ഏറ്റവും അമൂല്യവും കരുത്തുറ്റതുമായ ബ്രാന്‍ഡ് പദവി ഇന്ത്യന്‍ ഓയിലിന്. ആഗോളതലത്തില്‍ 500 ബ്രാന്‍ഡ് പട്ടികയിലാണ് ഇന്ത്യന്‍ ഓയില്‍ ഇടം പിടിച്ചിരിക്കുന്നത്. ദാവോസില്‍ നടന്ന ലോക സാന്പത്തിക ഫോറത്തില്‍, ലോകത്തിലെ മുന്‍നിര ബ്രാന്‍ഡ് വാല്യുവേഷന്‍ കണ്‍സള്‍ട്ടന്‍സിയായ ബ്രാന്‍ഡ് ഫിനാന്‍സാണു പട്ടിക അവതരിപ്പിച്ചത്. 11 ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ പട്ടികയില്‍ സ്ഥാനം പിടിച്ചിരുന്നു. എണ്ണവാതക മേഖലയിലെ ഏക ഇന്ത്യന്‍ ബ്രാന്‍ഡ് ഇന്ത്യന്‍ ഓയില്‍ ആണ്. ആഗോള 500 ലിസ്റ്റില്‍ ഇന്ത്യന്‍ ഓയിലിന് 415ാം റാങ്കാണുള്ളത്. ആഗോള എണ്ണവാതക മേഖലയില്‍ ഇന്ത്യന്‍ ഓയില്‍ 11 സ്ഥാനങ്ങള്‍ മറികടന്നു ലോകത്തിലെ 50 വിലപ്പെട്ട ഓയില്‍ഗ്യാസ് ബ്രാന്‍ഡുകളില്‍ 23ാം സ്ഥാനത്തെത്തി. 29 രാജ്യങ്ങളില്‍ 10 പ്രധാന ബ്രാന്‍ഡുകളിലാണ് ബ്രാന്‍ഡ് ഫിനാന്‍സ് സര്‍വേ നടത്തിയത്. കാര്യക്ഷമത, സമാനതകളില്ലാത്ത സമഗ്രമായ പ്രവര്‍ത്തനശേഷി എന്നിവയൊക്കെ വിലയിരുത്തിയാണ് ബ്രാന്‍ഡിന്റെ കരുത്ത് അളക്കുന്നത്.ബ്രാന്‍ഡ് കരുത്ത് ഇന്‍ഡക്‌സ് രൂപീകരിക്കാന്‍ വിപണിയിലെ നിക്ഷേപം, സ്റ്റേയ്ക്ക് ഹോള്‍ഡര്‍ ഇക്വിറ്റി, വ്യാപാരത്തില്‍ ഇവയുടെ പ്രതിഫലനം എന്നിവ വിലയിരുത്തുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഓരോ ബ്രാന്‍ഡും 100 സ്‌കോറിന്റെ ബ്രാന്‍ഡ് സ്‌ട്രെങ്ത് ഇന്‍ഡക്‌സില്‍ വിലയിരുത്തും. ഈ സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് നിര്‍ണയിക്കുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍