സെല്‍ഫ് ട്രോള്‍ അടിച്ച് രമേഷ് പിഷാരടി പൃഥ്വിരാജ്-ബിജു മേനോന്‍

 ഒന്നിച്ച അയ്യപ്പനും കോശിയും എന്ന സിനിമയിലൂടെ പ്രശസ്തയായതാണ് നഞ്ചിയമ്മയും അവരുടെ പാട്ടും. ഇവരുമായുള്ള സംഭാഷണത്തിനിടെ 'അമ്മയ്ക്ക് പൃഥ്വിരാജിനെ അറിയുമോ, ബിജു മേനോനെ അറിയുമോ എന്നുള്ള ചോദ്യത്തിന് ഇല്ല' എന്ന ഇവരുടെ നിഷ്‌ക്കളങ്കമായ മറുപടി സോഷ്യല്‍മീഡിയ ഏറെ ആഘോഷമാക്കിയിരുന്നു. ഇപ്പോഴിത ഇതിനെ അനുകരിച്ച് നടനും സംവിധായകനുമായ രമേഷ് പിഷാരടി പങ്കുവച്ച ട്രോള്‍ ആണ് ഏറെ ചിരിയൊരുക്കുന്നത്. പ്രായമായ മറ്റൊരു സ്ത്രീയോട് സംസാരിച്ചിരിക്കുന്ന പിഷാരടിയുടെ ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നതിങ്ങനെ. 'എനിക്ക് പൃഥ്വിരാജ് ആരാണെന്നും ബിജു മേനോന്‍ ആരാണെന്നും അറിയാം.. നീ ഏതാടാ'. പിഷാരടിയുടെ പോസ്റ്റിന് പ്രതികരണവുമായി താരങ്ങളുള്‍പ്പടെ നിരവധിയാളുകളാണ് രംഗത്തെത്തുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍