റൊണാള്‍ഡോയ്ക്കു റിക്കാര്‍ഡ്

മിലാന്‍: ഇറ്റാലിയന്‍ സീരി എ ഫുട്‌ബോളില്‍ യുവന്റസ് പരാജയപ്പെട്ട മത്സരത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് റിക്കാര്‍ഡ്. റൊണാള്‍ഡോയുടെ ഗോളില്‍ 1-0നു മുന്നിട്ടുനിന്നശേഷമായിരുന്നു ഹെല്ലാസ് വെറോണയോട് 2-1നു യുവന്റസ് തോറ്റത്.
യുവന്റസിനായി തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ (10) ഗോളടിക്കുന്ന താരമെന്ന നേട്ടമാണ് റൊണാള്‍ഡോ കുറിച്ചത്. പത്തു മത്സരങ്ങളില്‍ നിന്നായി 15 ഗോളുകളാണ് താരം നേടിയിട്ടുള്ളത്.
തുടര്‍ച്ചയായി ഒമ്പത് കളികളില്‍ ഗോള്‍ നേടിയ ട്രെസെഗയെയാണ് റൊണാള്‍ഡോ പിന്നിലാക്കിയത്. ഇനി രണ്ടു മത്സരങ്ങളില്‍ കൂടി ഗോള്‍ നേടിയാല്‍ ഇറ്റാലിയന്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ തുടര്‍ച്ചയായി ഗോളടിച്ച താരമായി റൊണാള്‍ഡോ മാറും.
11 മത്സരങ്ങളില്‍ തുടര്‍ച്ചയായി ഗോള്‍ നേടിയ ബാറ്റിസ്റ്റ്യൂട്ടയുടെ പേരിലാണ് ഈ റിക്കാര്‍ഡ്. 1994-1995 സീസണിലായിരുന്നു ഫിയൊറെന്റീനയ്ക്കുവേണ്ടി കളിച്ച ബാറ്റിസ്റ്റ്യൂട്ട ഈ റിക്കാര്‍ഡ് സ്ഥാപിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍