റാണ ദഗുപതി മാര്‍ത്താണ്ഡവര്‍മ ആവും

 കെ മധുവിന്റെ ബ്രഹ്മാണ്ഡ ചിത്രത്തില്‍ മാര്‍ത്താണ്ഡവര്‍മയായി റാണ ദഗുപതി അഭിനയിക്കുമെന്ന് റിപ്പോര്‍ട്ട്. അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ദ് കിങ് ഓഫ് ട്രാവന്‍കൂര്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. ബാഹുബലിയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ നടനാണ് റാണ ദഗുപതി. ശ്രീ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ സംഭവബഹുലമായ ജീവിതത്തെ ആസ്പദമാക്കിയാണ് സിനിമ. കുളച്ചല്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഈ ചിത്രത്തില്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ ജീവിതത്തിലെ ഒട്ടനവധി മുഹൂര്‍ത്തങ്ങള്‍ അനാവരണം ചെയ്യപ്പെടും. പീറ്റര്‍ ഹെയ്‌നാവും യുദ്ധരംഗങ്ങളും സംഘട്ടന രംഗങ്ങളും ഒരുക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍