സി.എ.എ വിരുദ്ധ സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കെതിരെ പോണ്ടിച്ചേരി സര്‍വകലാശാല

പോണ്ടിച്ചേരി:സി.എ.എ വിരുദ്ധ സമരത്തില്‍ പങ്കെടുത്തതിന് വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കണമെന്ന് പോണ്ടിച്ചേരി സര്‍വ്വകലാശാല. ഇക്കാര്യം ആവശ്യപ്പെട്ട് ഡെപ്യൂട്ടി ഡീന്‍ വകുപ്പ് മേധാവികള്‍ക്ക് നോട്ടീസ് നല്‍കി. നോട്ടീസ് കത്തിച്ച് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. സി.എ.എക്കെതിരെ ഡിസംബര്‍ 10 ന് കാമ്പസില്‍ നടന്ന അനധികൃത റാലികളില്‍ പങ്കെടുത്തതിന് വിദ്യാര്‍ഥികള്‍ക്ക് കൌണ്‍സിലിംഗ് നല്‍കണമെന്ന് നിര്‍ദ്ദേശിച്ച് 18നാണ് സ്റ്റുഡന്‍സ് വെല്‍ഫെയര്‍ ഡീന്‍ വകുപ്പ് മേധാവികള്‍ക്ക് നോട്ടീസ് അയച്ചത്. പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പോണ്ടിച്ചേരി സര്‍വ്വകലാശാല സ്റ്റുഡന്‍സ് കൌണ്‍സില്‍ (ജഡടഇ) കാമ്പസില്‍ പ്രകടനം നടത്തിയത്. ഇത് കാമ്പസിലെ സെക്യൂരിറ്റി ജീവനക്കാരനെ അസ്വസ്ഥനാക്കി. വിദ്യാര്‍ഥികള്‍ സര്‍ക്കുലര്‍ കത്തിക്കുന്നത് തടയാനും ഇയാള്‍ ശ്രമിച്ചു. അതേസമയം ഫീസ് വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ നടത്തുന്ന സമരം 15ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍