ചെന്നൈ-മംഗളൂരു സൂപ്പര്‍ഫാസ്റ്റിലും മലബാര്‍ എക്‌സ്പ്രസിലും വന്‍ കവര്‍ച്ച

  • 40 പവനോളം മോഷ്ടിച്ചു
  • തിരുപ്പൂരിനും കോഴിക്കോടിനും ഇടയില്‍ വച്ച് മോഷണം നടന്നെന്ന് സൂചന

മംഗളൂരു: ചെന്നൈമംഗളൂരു സൂപ്പര്‍ഫാസ്റ്റിലും മലബാര്‍ എക്‌സ്പ്രസിലും വന്‍ കവര്‍ച്ച. ചെന്നൈമംഗളൂരു സൂപ്പര്‍ഫാസ്റ്റ് ട്രെയിനില്‍ നിന്ന് ചെന്നൈ സ്വദേശി പൊന്നിമാരന്റെ 25 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് കവര്‍ന്നത്. തിരുപ്പൂരിനും കോഴിക്കോടിനും ഇടയില്‍ വച്ചാണ് മോഷണം നടന്നതെന്നാണ് പരാതി. തിരുവനന്തപുരംമംഗളൂരു മലബാര്‍ എക്‌സ്പ്രസില്‍ നിന്ന് 15 പവന്‍ സ്വര്‍ണമാണ് കവര്‍ന്നത്. പയ്യന്നൂര്‍ സ്വദേശിയുടെ സ്വര്‍ണമാണ് മോഷ്ടിക്കപ്പെട്ടത്. വടകരമാഹി പരിസരത്തു വച്ച് കവര്‍ച്ച നടന്നതായാണ് കരുതുന്നത്.ഒരേ ദിശയിലേക്ക് സഞ്ചരിക്കുന്ന രണ്ടു ട്രെയിനുകളിലാണ് കവര്‍ച്ച നടന്നിരിക്കുന്നത്. രണ്ടു കവര്‍ച്ചകള്‍ക്കു പിന്നിലും ഒരേ സംഘമാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍