രാഹുലിനെ ഒഴിവാക്കിയത് എന്തിന്: കപില്‍

മുംബൈ: ന്യൂസിലന്‍ഡിനെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ നാണംകെട്ട തോല്‍വി വഴങ്ങിയതിനെത്തുടര്‍ന്ന് ടീം സെലക്ടര്‍മാര്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി മുന്‍ താരം കപില്‍ ദേവ് രംഗത്ത്. സമീപ നാളില്‍ ഏകദിനത്തിലും ട്വന്റി20യിലും മികച്ച ഫോമില്‍ കളിച്ച കെ.എല്‍. രാഹുലിനെ എന്തിനാണ് ടീമില്‍നിന്ന് ഒഴിവാക്കിയതെന്നും കപില്‍ ദേവ് ചോദിച്ചു.
എന്തിനാണ് ടീമില്‍ നിരന്തരം മാറ്റം വരുത്തുന്നത്. ടീമില്‍ ആരും തന്നെ സ്ഥിരമല്ല. സ്വന്തം സ്ഥാനത്ത് സുരക്ഷിതത്വം തോന്നിയില്ലെങ്കില്‍ അവരുടെ പ്രകടനത്തെയും അത് ബാധിക്കും. ഒരു ടീമിനെ നിര്‍മിക്കുന്‌പോള്‍ താരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കാനാവണം. ഓരോ ഫോര്‍മാറ്റിനും ഓരോ താരങ്ങള്‍ എന്നാണ് മാനേജ്‌മെന്റ് വിശ്വസിക്കുന്നത്. സമീപകാലത്ത് കെ.എല്‍. രാഹുല്‍ മികച്ച ഫോമിലാണ്, പക്ഷേ, അദ്ദേഹം ടീമിന് പുറത്തും. ഒരു താരം മികച്ച ഫോമിലാണെങ്കില്‍ അദ്ദേഹത്തിന് അവസരം നല്‍കണം എന്നാണ് എന്റെ വിശ്വാസം കപില്‍ ദേവ് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍