ഉത്തര്‍പ്രദേശ് നിയമസഭയില്‍ സിലിണ്ടറുകള്‍ ചുമന്ന് പ്രതിപക്ഷ പ്രതിഷേധം

ലക്‌നൗ;ഉത്തര്‍പ്രദേശ് നിയമസഭയില്‍ ബി.ജെ.പിക്കെതിരെ പ്രതിഷേധമുയര്‍ത്തി പ്രതിപക്ഷം. ബജറ്റ് സമ്മേളത്തിന്റെ ആദ്യ ദിനമാണ് പാചകവാതകത്തിന് വില വര്‍ധിപ്പിച്ചതിന് സിലിണ്ടറുകള്‍ ചുമന്ന് എം.എല്‍.എന്മാര്‍ പ്രതിഷേധം അറിയിച്ചത്. പ്രതിപക്ഷത്തിന്റെ ബഹളത്തെ തുടര്‍ന്ന് നിയമസഭാ യോഗം വ്യാഴാഴ്ച നിര്‍ത്തിവെച്ചു.പാചകവാതക വിലവിര്‍ധന, പൗരത്വ നിയമഭേദഗതി, ക്രമസമാധാനം, തൊഴിലില്ലായ്മ എന്നിവ മുന്‍നിര്‍ത്തിയാണ് പ്രതിപക്ഷം നിയമസഭയില്‍ ബജറ്റ് സമ്മേളനത്തിനിടെ പ്രതിഷേധിച്ചത്. ഗവര്‍ണര്‍ ആനന്ദിബെന്‍ പാട്ടീലിന്റെ പ്രസംഗം തടസ്സപ്പെടുത്തി ചുവന്ന തൊപ്പികള്‍ അണിഞ്ഞ് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. പൗരത്വ നിയമഭേദഗതി, എന്‍.ആര്‍.സി, എന്‍.പി.ആര്‍ എന്നിവയ്‌ക്കെതിരെ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപിടിച്ച് മുദ്രവാക്യം വിളിച്ചാണ് അവര്‍ പ്രതിഷേധിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍