അഞ്ചാം പാതിര അമ്പത് കോടി ക്ലബിലേക്ക് മിഥുന്‍

 മാനുവല്‍ തോമസിന്റെ സംവിധാനത്തിലൊരുങ്ങിയ അഞ്ചാം പാതിര അമ്പത് കോടി ക്ലബില്‍ ഇടം നേടാനൊരുങ്ങുന്നു. ജനുവരി പത്തിന് റിലീസ് ചെയ്ത ചിത്രം നിറഞ്ഞ സദസോടെയാണ് തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നത്. കേരളത്തില്‍ നിന്നും 24.10 കോടി, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും 1.35 കോടി വിദേശത്ത് നിന്നും 8.80 കോടി എന്നിങ്ങനെ ആകെ 34.25 കോടി രൂപയാണ് സിനിമ ഇതുവരെ സ്വന്തമാക്കിയത്. പോലീസിനെ ചുറ്റിക്കുന്ന ഒരു സീരിയല്‍ കില്ലറുടെ കഥ പറയുന്ന സിനിമയില്‍ കുഞ്ചാക്കോ ബോബനാണ് നായകന്‍. ജിനു ജോസഫ്, ഉണ്ണിമായ പ്രസാദ്, ശ്രീനാഥ് ഭാസി, ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് സിനിമയില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവര്‍. ആഷിഖ് ഉസ്മാന്‍ ആണ് സിനിമ നിര്‍മിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍