വിജയ് സേതുപതി വീണ്ടും മലയാളത്തിലേക്കെത്തുന്നു

മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരം തമിഴ്‌നടന്‍ വിജയ് സേതുപതി വീണ്ടും മലയാളത്തിലേക്കെത്തുന്നു. 'കെയര്‍ ഓഫ് സൈറ ബാനു' എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് ആര്‍.ജെ ഷാനു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് വിജയ് സേതുപതി വീണ്ടും മലയാളത്തിലേക്കെത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ മഞ്ജുവാര്യര്‍, ബിജു മേനോന്‍ തുടങ്ങിയ താരങ്ങളും ഉണ്ടാകുമെന്നാണ് സൂചന.
മലയാളം, തമിഴ് ഭാഷകളിലിറങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഏപ്രിലില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജയറാമിനൊപ്പം മാര്‍ക്കോണി മത്തായി എന്ന ചിത്രത്തിലാണ് വിജയ് സേതുപതി ആദ്യമായി മലയാള സിനിമയില്‍ അഭിനയിച്ചത്. എന്നാല്‍ ബോക്‌സ് ഓഫാസില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ ചിത്രത്തിന് കഴിഞ്ഞിരുന്നില്ല. അത് മറികടക്കാന്‍ ഈ ചിത്രത്തിനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍