പട്ടേല്‍ സ്റ്റേഡിയം ട്രംപ് ഉദ്ഘാടനം ചെയ്യും

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം അഹമ്മദാബാദില്‍. 1,10,000 പേര്‍ക്ക് ഇരിക്കാവുന്ന സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുന്നത് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഈ മാസം 24നാണ് ഉദ്ഘാടനം.
ഓസ്‌ട്രേലിയയിലെ എംസിജി (മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട്)യേക്കാള്‍ 10,000 പേരെ ഉള്‍ക്കൊള്ളിക്കാവുന്ന സ്റ്റേഡിയം 2015ലാണ് പണി തുടങ്ങിയത്. 1982ല്‍ ആരംഭിച്ച സ്റ്റേഡിയം പൊളിച്ചുകളഞ്ഞാണ് പുതിയതു നിര്‍മിച്ചത്. നരേന്ദ്ര മോദി ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ആയിരുന്നപ്പോഴത്തെ ആശയമാണ് അദ്ദേഹം പ്രധാനമന്ത്രി ആയശേഷം നടപ്പാക്കിയത്. 800 കോടി രൂപയാണു പുതിയ സ്റ്റേഡിയത്തിന്റെ നിര്‍മാണച്ചെലവ്. സബര്‍മതീ തീരത്താണു സ്റ്റേഡിയം.മുമ്പ് ഗുജറാത്ത് സ്റ്റേഡിയം എന്നറിയപ്പെട്ടിരുന്ന ഇവിടെ സച്ചിന്‍ തെണ്ടുല്‍ക്കറും സുനില്‍ ഗാവസ്‌കറും പല റിക്കാര്‍ഡുകളും കുറിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍