മെഡി., എന്‍ജി. പ്രവേശനം: ഇഡബ്ല്യുഎസ് സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാന്‍ സാവകാശം

തിരുവനന്തപുരം: മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിഭാഗങ്ങള്‍ക്ക് മെഡിക്കല്‍, എന്‍ജിനിയറിംഗ് പ്രവേശനത്തില്‍ ആനുകൂല്യം ലഭിക്കുന്നതിനായുള്ള ഇഡബ്ല്യുഎസ് സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാന്‍ സമയം അനുവദിക്കുമെന്നു പ്രവേശനപരീക്ഷാ കമ്മീഷണറേറ്റ് പത്രക്കുറിപ്പിലൂടെ അറിയിച്ചു. സംവരണേതര വിഭാഗത്തില്‍ സാന്പത്തികമായി പിന്നാക്കം നില്ക്കുന്നവര്‍ക്ക് പ്രവേശനത്തില്‍ മാറ്റിവയ്ക്കുന്ന സീറ്റുകളിലേക്ക് റവന്യു വകുപ്പ് നല്കുന്ന ഇഡബ്ല്യുഎസ് സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യുന്നതിനുള്ള ക്രമീകരണം പ്രവേശന പരീക്ഷാ വെബ്‌സൈറ്റില്‍ ലഭ്യമായിട്ടില്ല. ഇതിനാല്‍ ആനുകൂല്യം ലഭിക്കേണ്ട വിദ്യാര്‍ഥികള്‍ ആശങ്കയിലായിരുന്നു. ഈ സാഹചര്യത്തിലാണ് പരീക്ഷാ കമ്മീഷണറേറ്റിന്റെ പത്രക്കുറിപ്പ്. സര്‍ട്ടിഫിക്കറ്റ് എന്നുമുതല്‍ അപ്‌ലോഡ് ചെയ്യാന്‍ കഴിയുമെന്നു പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടില്ല.അപ് ലോഡ് ചെയ്യുന്നതിനുള്ള തീയതി സംബന്ധിച്ച വിജ്ഞാപനം പിന്നീട് നല്കുമെന്നാണ് അറിയിപ്പ്. റവന്യു വകുപ്പ് നിശ്ചിത മാതൃകയില്‍ തയാറാക്കിയിട്ടുള്ള സര്‍ട്ടിഫിക്കറ്റ് വില്ലേജ് ഓഫീസില്‍ അപേക്ഷ നല്കിയാണു വാങ്ങേണ്ടത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍