കുവൈത്ത് എയര്‍വെയ്‌സില്‍ പ്രവാസി മലയാളികള്‍ക്ക് ഏഴുശതമാനം നിരക്കിളവ്

തിരുവനന്തപുരം: പ്രവാസിമലയാളികള്‍ക്ക് ആശ്വാസമായി കുവൈത്ത് എയര്‍വെയ്‌സില്‍ 'നോര്‍ക്കഫെയര്‍' എന്ന ആനുകൂല്യം നിലവില്‍വന്നു. ഇതോടെ കുവൈത്ത് എയര്‍വെയ്‌സില്‍ യാത്രചെയ്യുന്ന പ്രവാസി മലയാളികള്‍ക്ക് അടിസ്ഥാന യാത്രാനിരക്കില്‍ ഏഴുശതമാനം ഇളവുകിട്ടും. നോര്‍ക്കയുടെ തിരിച്ചറിയല്‍ കാര്‍ഡുള്ള പ്രവാസിക്കും ജീവിതപങ്കാളിക്കും 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും ഇളവുണ്ടാകും. തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ക്ക് ഫെബ്രുവരി 20 മുതല്‍ ലഭിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ നോര്‍ക്ക ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ. ഹരികൃഷ്ണന്‍ നമ്പൂതിരിയും കുവൈത്ത് എയര്‍വെയ്‌സ് സെയില്‍സ് മാനേജര്‍ സുധീര്‍ മേത്തയും ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പുവെച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍