വധശിക്ഷ അപ്പീലുകളില്‍ ആറുമാസത്തിനകം വാദം കേള്‍ക്കണം; പുതിയ മാര്‍ഗരേഖ

 ന്യൂഡല്‍ഹി: വധശിക്ഷ വിധിച്ച കേസുകളില്‍ സുപ്രീംകോടതിയില്‍ വരുന്ന അപ്പീലുകളില്‍ ആറുമാസത്തിനകം വാദം കേള്‍ക്കാന്‍ തീരുമാനം. ഇതു സംബന്ധിച്ചു സുപ്രീം കോടതി പുതിയ മാര്‍ഗരേഖ പുറത്തിറക്കി. സുപ്രീംകോടതി റജിസ്ട്രിയാണ് ഇതുസംബന്ധിച്ച ഓഫിസ് ഉത്തരവ് പുറപ്പെടുവിച്ചത്. മൂന്നംഗ ബെഞ്ചായിരിക്കും വാദം കേള്‍ക്കുക. കേസിലെ രേഖകള്‍ രജിസ്ട്രി രണ്ടു മാസത്തിനകം തയാറാക്കണം. പ്രാദേശിക ഭാഷകളിലുള്ള രേഖകള്‍ ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തണം. ഹര്‍ജി ഫയലില്‍ സ്വീകരിച്ചുകഴിഞ്ഞാല്‍ 30 ദിവസത്തിനകം മറുപടി സത്യവാങ്മൂലം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതു വിവിധ കാരണങ്ങളാല്‍ വൈകുന്ന സാഹചര്യം പരിഗണിച്ചാണ് രജിസ്ട്രിയുടെ ഉത്തരവ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍