ഡല്‍ഹിയില്‍ ബി.ജെ.പി തകരുമെന്ന് സര്‍വെ ഫലം

ന്യൂഡല്‍ഹി:ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ആര് ജയിച്ചുകയറുമെന്ന സര്‍വെ ഫലവുമായി ടൈംസ് നൗ. രാജ്യ തലസ്ഥാനത്തിന്റെ ഭരണം പിടിച്ചടക്കാമെന്ന മോദിയുടെയും അമിത് ഷായുടെയും കണക്കുകൂട്ടലുകള്‍ സ്വപ്‌നമായി തന്നെ അവശേഷിക്കുമെന്നാണ് സര്‍വെ ഫലം വ്യക്തമാക്കുന്നത്.
വര്‍ഷങ്ങളോളമായി ബി.ജെ.പിയെ അകറ്റിനിര്‍ത്തിയിട്ടുള്ള ഡല്‍ഹി ഇത്തവണയും ഇതേ തീരുമാനം തന്നെയായിരിക്കും കൈക്കൊള്ളുകയെന്ന് സര്‍വെ പറയുന്നു.
ഇതിന് മുമ്പ് പത്തു വര്‍ഷം കോണ്‍ഗ്രസിനും കഴിഞ്ഞ അഞ്ച് വര്‍ഷം എ.എ.പിക്കും അവസരം കൊടുത്ത ഡല്‍ഹി ജനത ഇത്തവണ തങ്ങളെ സ്വീകരിക്കുമെന്ന ബി.ജെ.പിയുടെ അവകാശവാദങ്ങളുടെ മുനയൊടിച്ച് ആയിരിക്കും തെരഞ്ഞെടുപ്പ് വിധിയെന്നും സര്‍വെ ചൂണ്ടിക്കാട്ടുന്നു. 70 അംഗ നിയമസഭയില്‍ 54 നും 60 നും ഇടയില്‍ സീറ്റുകള്‍ നേടി ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി വിജയിക്കുമെന്നാണ് ടൈംസ് നൗ പുറത്തുവിട്ട സര്‍വെ ഫലം പറയുന്നത്. ഇതേസമയം, ബി.ജെ.പിക്ക് 10 മുതല്‍ 14 വരെ സീറ്റുകളും കോണ്‍ഗ്രസിന് രണ്ട് സീറ്റുകളും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സര്‍വെ ഫലം പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍