പുല്‍വാമ ആക്രമണം: വാര്‍ഷിക ദിനത്തില്‍ കേന്ദ്രത്തോട് ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി

 ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ന് ഒരു വയസു തെളിയവേ കേന്ദ്ര സര്‍ക്കാരിനോട് ചോദ്യങ്ങളുന്നയിച്ച് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പുല്‍വാമ ആക്രണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഫലമെന്താണ് ,പുല്‍വാമ ആക്രമണം നടക്കുന്നതിന് വഴിയൊരുക്കിയ സുരക്ഷാ വീഴ്ചയ്ക്ക് ആരാണ് ഉത്തരവാദികള്‍,ആക്രമണം കൊണ്ട് നേട്ടമുണ്ടായത് ആരാണ് എന്നീ ചോദ്യങ്ങളാണ് രാഹുല്‍ കേന്ദ്രത്തോട് ചോദിച്ചിരിക്കുന്നത്. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് അദ്ദേഹം കേന്ദ്രത്തിനെതിരെ രംഗത്തുവന്നിരിക്കുന്നത്. അതേസമയം, പ്രധാനമന്ത്രി നരേന്ദ് മോദിയോ, ആഭ്യന്തര മന്ത്രി അമിത് ഷായോ മറ്റ് ബിജെപി നേതാക്കളാരെങ്കിലുമോ രാഹുലിന്റെ ചോദ്യത്തിന് ഇതുവരെ മറുപടി പറഞ്ഞിട്ടില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍