'ആംആദ്മി മോഡല്‍' തമിഴ്‌നാട്ടിലും ആവര്‍ത്തിക്കുമെന്ന് കമല്‍ ഹാസന്‍

ചെന്നൈ: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയക്കൊടി പാറിച്ച് ഭരണത്തുടര്‍ച്ച നേടിയ ആംആദ്മി പാര്‍ട്ടിയേയും മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെയും അഭിനന്ദിച്ച് നടനും മക്കള്‍ നീതി മയ്യം തലവനുമായ കമല്‍ ഹാസന്‍.
ഡല്‍ഹിയിലെ ജനങ്ങള്‍ പുരോഗമന രാഷ്ട്രീയത്തെ ഉള്‍ക്കൊണ്ടിരിക്കുന്നു എന്നതിന് തെളിവാണ് എഎപിയുടെ വിജയമെന്ന് കമല്‍ ട്വീറ്റ് ചെയ്തു.
അടുത്ത വര്‍ഷം തമിഴ്‌നാട് ഇത് പിന്തുടരുമെന്നും നമുക്ക് സത്യസന്ധതയിലേക്കും വളര്‍ച്ചയിലേക്കും പോകാമെന്നും അദ്ദേഹം ട്വീറ്റില്‍ ചേര്‍ത്തിട്ടുണ്ട്. അതോടൊപ്പം, രജനീകാന്തുമായുള്ള സഖ്യത്തേക്കുറിച്ച് ആലോചിക്കുമെന്നു അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
രജനി പാര്‍ട്ടി രൂപീകരിച്ചതിനു ശേഷം സഖ്യത്തേക്കുറിച്ച് കൂടുതല്‍ പറയാമെന്നും കമല്‍ പറഞ്ഞു.
എന്നാല്‍, ബിജെപിയുമായി സഹകരിക്കാനാകില്ലെന്ന നിലപാട് തുടരുമെന്ന് പറഞ്ഞ അദ്ദേഹം മഴവില്‍ സഖ്യസാധ്യത പാടെ തള്ളുകയും ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍