ഉണ്ടക്ക് ശേഷം ഖാലിദ് റഹ്മാന്‍; ടോവിനോ തോമസിന്റെ നായക പടം

ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ മലയാള സിനിമാ രംഗത്ത് വലിയ ചലനങ്ങളുണ്ടാക്കിയ അണിയറ പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ ഒരു സിനിമ വരുന്നു. ടോവിനോ തോമസിനെ നായകനാക്കി പുറത്തിറങ്ങുന്ന ചിത്രമൊരുക്കുന്നത് ഉണ്ട സിനിമയുടെ സംവിധായകന്‍ ഖാലിദ് റഹ്മാനാണ്. വൈറസിനും ഹലാല്‍ ലവ് സ്റ്റോറിക്കും ശേഷം മുഹ്‌സിന്‍ പരാരിയും 'തമാശ' സിനിമക്ക് ശേഷം അഷ്‌റഫ് ഹംസയും തിരക്കഥയൊരുക്കുന്ന ചിത്രം നിര്‍മിക്കുന്നത് ഈ വര്‍ഷത്തെ ആദ്യ ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന്റെ നിര്‍മ്മാതാവായ ആഷിഖ് ഉസ്മാനാണ്. ടോവിനോ തോമസിന് പുറമെ ഷറഫൂദ്ദീനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഛായാഗ്രഹണം ജിംഷി ഖാലിദ്. പശ്ചാത്തല സംഗീതം ഒരുക്കുന്നത് സുഷിന്‍ ശ്യാമാണ്. റെക്‌സ് വിജയനും ഷഹബാസ് അമനും ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കും. കെട്ട്യോളാണ് എന്റെ മാലാഖ, സുഡാനി ഫ്രം നൈജീരിയ, ദി ഗ്രേറ്റ് ഫാദര്‍, അനുരാഗ കരിക്കിന്‍ വെള്ളം എന്നീ ചിത്രങ്ങളുടെ എഡിറ്റിംഗ് നിര്‍വ്വഹിച്ച നൗഫല്‍ അബ്ദുള്ളയാണ് പുതിയ ചിത്രത്തിന്റെയും എഡിറ്റിംഗ്. സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍, മേക്ക് അപ്പ് റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം മഷാര്‍ ഹംസ, കലാസംവിധാനംഗോകുല്‍ ദാസ്. ചിത്രത്തിന്റെ വിതരണം നിര്‍വ്വഹിക്കുന്നത് സെന്‍ട്രല്‍ പിക്‌ചേഴ്‌സാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍