ഗതാഗത സുരക്ഷ: വാട്‌സ്ആപ്പുമായി സിറ്റി പോലീസ്

തിരുവനന്തപുരം: തലസ്ഥാനനഗരിയിലെ ട്രാഫിക് ഡ്യൂട്ടിയിലുള്ള പോലിസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഗതാഗത നിയമലംഘനങ്ങള്‍ നടത്തുന്നവരെ കണ്ടെത്തുന്നതിനായി പോലീസ് ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണുകളില്‍ നിയമലംഘനങ്ങള്‍ റിക്കാര്‍ഡ് ചെയ്ത് വാട്‌സ് ആപ്പ് വഴി കണ്‍ട്രോള്‍ റൂമില്‍ എത്തിച്ച് നിയമലംഘകരെ കണ്ടെത്തുന്ന സംവിധാനം തിരുവനന്തപുരം സിറ്റി പോലീസ് ആരംഭിച്ചു.സിറ്റി പോലീസ് പൊതുജനങ്ങള്‍ക്കായി നടപ്പിലാക്കി വരുന്ന ട്രിവാന്‍ഡ്രം സിറ്റിസണ്‍ വിജില്‍ എന്ന വാട്‌സ്ആപ്പ് നമ്പരിലേക്ക് അയക്കുന്ന കുറ്റകൃത്യങ്ങളെ കുറിച്ചുള്ള പരാതികള്‍ക്കെതിരെയും നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ അറിയിച്ചു. കഴിഞ്ഞ ജനുവരിയില്‍ തിരുവനന്തപുരം സിറ്റി പോലീസ് 2164 വാട്‌സ്ആപ്പ് പെറ്റി കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ മാസം നടത്തിയ ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് ഭാഗമായി അമിത വേഗതയിലും അപകടകരമായും വാഹനമോടിച്ച 1212 പേര്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഗതാഗത തടസമുണ്ടാക്കിയതിന് 413 കേസുകളും, മദ്യപിച്ച് വാഹനം ഓടിച്ചതിന് 574 കേസുകളും, 1420 നോ പാര്‍ക്കിംഗ് സ്റ്റിക്കറുകളും, ചെക്ക് മെമ്മോ പ്രകാരം 788 നിയമലംഘനങ്ങളും കണ്ടെത്തി. മറ്റ് ഗതാഗത നിയമ ലംഘനങ്ങള്‍ നടത്തിയ 14196 പേര്‍ക്ക് പിഴ ചുമത്തിയതായി കമ്മീഷണര്‍ അറിയിച്ചു. പൊതുജനങ്ങള്‍ പിഴതുക ട്രാഫിക് സ്റ്റേഷനുകളില്‍ നേരിട്ട് അടച്ചു മറ്റു നിയമ നടപടികള്‍ ഒഴിവാക്കണമെന്നും പിഴ അടച്ചില്ലെങ്കില്‍ വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നവരുടെ പേരില്‍ കേസെടുക്കുമെന്നും ലൈസന്‍സ് റദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും.മാര്‍ച്ച് ഒന്നുമുതല്‍ ഇത് കര്‍ശനമായി നടപ്പിലാക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു. ട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികള്‍ക്കും നിര്‍ദേശങ്ങള്‍ക്കും.ഫോണ്‍ നമ്പരുകള്‍: 04712558731, 04712558732, 1099 ,തിരുവനന്തപുരം സിറ്റി14022020.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍