പ്രതികരിക്കാതെ ബെഹ്‌റ

തിരുവനന്തപുരം: പൊലീസിലെ ക്രമക്കേടുകളെക്കുറിച്ചുള്ള സി.എ.ജി റിപ്പോര്‍ട്ടിനെതിരെ പ്രതികരിക്കാതെ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ. വിഷയം നിയമസഭയുടെ പരിഗണനിലാണെന്നും അതുകൊണ്ട് തന്നെ വിഷയത്തില്‍ പ്രതികരിക്കുന്നത് ഉചിതമല്ലെന്നും ബെഹ്‌റ പറഞ്ഞു. പൊലീസ് ആസ്ഥാനത്തു നിന്നും വിശദമായ പത്രകുറിപ്പിറക്കുമെന്നും തനിക്ക് ഇക്കാര്യത്തില്‍ ഒന്നും പറയാനില്ല എന്നും പൊലീസ് മേധാവി കൂട്ടിച്ചേര്‍ത്തു.
ഇതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പബ്ലിക്ക് അക്കൌണ്ട്‌സ് കമ്മിറ്റിക്ക് കൈമാറും എന്നാണ് ഇന്നലെ പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ പറഞ്ഞിരുന്നത്. ഇന്നും പുതിയ ആരോപണങ്ങള്‍ പൊലീസിനെതിരെ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഇന്ന് വിണ്ടും മാധ്യമങ്ങള്‍ ഡി.ജി.പിയുടെ പ്രതികരണം തേടിയത്.
വിവാദം കത്തുന്നതിനിടെ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. ഇന്ന് രാവിലെയാണ് ബെഹ്‌റ മുഖ്യമന്ത്രിയെ കാണാനെത്തിയത്. എഡിജിപി മനോജ് ഏബ്രഹാമും ഒപ്പമുണ്ടായിരുന്നു. വിവാദങ്ങള്‍ക്കിടെ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് ബ്രിട്ടണിലേക്ക് പോകാന്‍ അനുമതി ലഭിച്ചു. സുരക്ഷയെ സംബന്ധിച്ചുള്ള സെമിനാറില്‍ പങ്കെടുക്കാനാണ് ബെഹ്‌റ പോകുന്നത്. സര്‍ക്കാര്‍ ചിലവില്‍ മാര്‍ച്ച് 3,4,5 തീയതികളിലാണ് യാത്ര തീരുമാനിച്ചിരിക്കുന്നത്.പൊലീസിന്റെ നിരവധി തോക്കുകളും ആയിരക്കണക്കിന് തിരകളും കാണാനില്ലെന്നും, വ്യാജവെടിയുണ്ടകള്‍ തിരികെ വച്ചെന്നും പര്‍ച്ചേസില്‍ ഉള്‍പ്പെടെ ഭീമമായ ക്രമക്കേടുകള്‍ നടന്നെന്നും കഴിഞ്ഞ ദിവസം സി. എ. ജി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍