ട്രോളുകള്‍ വിഷമിപ്പിക്കുന്നു: പ്രയാഗ മാര്‍ട്ടിന്‍

2009ല്‍ സാഗര്‍ എലിയാസ് ജാക്കി എന്ന ചിത്രത്തില്‍ അസര്‍ എന്ന കഥാപാത്രത്തിന്റെ സഹോദരി വേഷം ചെയ്തു കൊണ്ടാണ് പ്രയാഗ മാര്‍ട്ടിന്‍ മലയാള സിനിമാലോകത്തെത്തുന്നത്. പിന്നീട് കന്നട, തമിഴ് ചിത്രങ്ങളുള്‍പ്പെടെ പതിനാറോളം ചിത്രങ്ങളിലഭിനയിച്ച് പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി. എങ്കിലും പലപ്പോഴും ട്രോളുകള്‍ സഹിക്കാന്‍ പറ്റുന്നില്ലെന്ന് പ്രയാഗ പറയുന്നു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് നിയന്ത്രണം വിടുന്ന ട്രോളുകള്‍ വിഷമിപ്പിക്കുന്നുവെന്ന കാര്യം പ്രയാഗ പറഞ്ഞത്. ''ദുരന്തം, എടുത്ത് കിണറ്റിലിടണം, എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാര്‍ തുടങ്ങിയ മോശമായ കമന്റുകള്‍ പലരും എഴുതുന്നത് കണ്ടിട്ടുണ്ട്. ഇങ്ങനെയൊക്കെ ഒരാളുടെ മുഖത്ത് നോക്കി നമ്മള്‍ സംസാരിക്കുമോ ആ ഒരു സ്വാതന്ത്ര്യം എടുക്കുന്നത് മോശമാണ്. ഇത് വളരെ വിഷമമുള്ള കാര്യമാണ്. പിന്നെ ഇതൊക്കെ പറയാനേ എനിക്ക് കഴിയൂ. അവരുടെ നിലവാരത്തിലേക്ക് താഴാന്‍ എനിക്കാകില്ല. അങ്ങനെ ചെയ്താല്‍ ഞാനും അവരും തമ്മില്‍ എന്ത് വ്യത്യാസം.'' അഭിമുഖത്തില്‍ പ്രയാഗ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍