'ഗഗന്‍യാന്‍' യാത്രികര്‍ക്കുള്ള പരിശീലനം റഷ്യയില്‍ പുരോഗമിക്കുന്നു: ഇസ്രോ മേധാവി

ചെന്നൈ: മനുഷ്യനെ കൊണ്ടുപോകുന്ന ഇന്ത്യയുടെ ആദ്യ ബഹിരാകാശ ദൗത്യമായ 'ഗഗന്‍യാനി'ലെ യാത്രികര്‍ക്കുള്ള പരിശീലനം റഷ്യയിലെ റഷ്യയില്‍ പുരോഗമിക്കുകയാണെന്ന് ഇസ്രോ ചെയര്‍മാന്‍ ഡോ. കെ. ശിവന്‍ പറഞ്ഞു. എയ്‌റോനോട്ടിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ 70ാമത് വാര്‍ഷിക പൊതുയോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വ്യോമസേനയില്‍ നിന്നുള്ള നാല് പൈലറ്റുമാരാണ് പരിശീലനം നടത്തുന്നത്. ഗഗന്‍യാനിന്റെ ലോഞ്ചിംഗ് വെഹിക്കിളിന്റെയും ഓര്‍ബിറ്റര്‍ മൊഡ്യൂളിന്റെറയും നിര്‍മാണം പൂര്‍ത്തിയായി. 2021 അവസാനത്തോടെ ആളില്ലാതെ പരീക്ഷണ വിക്ഷേപണം നടത്തും. രാജ്യം 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന 2022ല്‍ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുമെന്ന് ഇസ്രോ ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു. റഷ്യയിലെ പൊതുമേഖലാ സ്ഥാപനമായ ഗ്ലവ്‌കോസ്‌മോസുമായുണ്ടാക്കിയ ധാരണപ്രകാരമാണ് ഗഗന്‍യാന്‍ യാത്രികര്‍ക്ക് പരിശീലനം നല്‍കുന്നത്. 12 മാസത്തെ പരിശീലനമാണ് മോസ്‌കോയിലെ കേന്ദ്രത്തില്‍ നല്‍കുന്നത്. ഇന്ത്യയിലും ഇവര്‍ക്ക് പരിശീലനം നല്‍കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍