ഓരോ ഇന്ത്യക്കാരനും ഹിന്ദി നിര്‍ബന്ധമായും അറിയണം വിവാദത്തിന് തിരികൊളുത്തി കമന്റേറ്ററുടെ ഹിന്ദിവാദം

ബംഗ്‌ളൂരു:ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന കര്‍ണ്ണാകയും ബറോഡയും തമ്മിലുള്ള രഞ്ജി മത്സരത്തിനിടെയായിരുന്നു കമന്റേറ്റര്‍ സുശീല്‍ ഡോഷിയുടെ വിവാദ പരാമര്‍ശം. 'ഓരോ ഇന്ത്യക്കാരനും നിര്‍ബന്ധമായും ഹിന്ദി നിര്‍ബന്ധമായും അറിഞ്ഞിരിക്കണം. ഹിന്ദി നമ്മുടെ മാതൃഭാഷയാണ്. ഹിന്ദിയേക്കാള്‍ വലിയ മറ്റൊരു ഭാഷയില്ല' എന്നായിരുന്നു ഡോഷിയുടെ തല്‍സമയ കമന്ററി.സുനില്‍ ഗവാസ്‌കര്‍ ഹിന്ദിയില്‍ കമന്ററി പറയുന്നത് വെച്ചായിരുന്നു കമന്റേറ്റര്‍മാര്‍ സംസാരം തുടങ്ങിയത്. പിന്നീട് 'ഞങ്ങള്‍ ക്രിക്കറ്റു കളിക്കാരാണ് ഇനിയും ഹിന്ദി പറയണോ എന്ന് ചോദിക്കുന്നവരെ കാണുമ്പോള്‍ ദേഷ്യമാണ് വരാറ്. നിങ്ങള്‍ ഇന്ത്യയിലാണ് താമസിക്കുന്നതെങ്കില്‍ ഹിന്ദി അറിഞ്ഞിരിക്കണം...' എന്നിങ്ങനെ സുശീല്‍ ഡോഷി തുടര്‍ന്നു. കന്നഡയും ഗുജറാത്തിയും മാതൃഭാഷകളായുള്ള രണ്ട് ടീമുകള്‍ കളിക്കുമ്പോഴായിരുന്നു സുശീല്‍ ഡോഷിയുടെ ഈ പരാമര്‍ശങ്ങള്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍