എംബാപ്പെ പി എസ് ജിയില്‍ അത്ര സുഖത്തിലല്ല

പാരീസ്: ഫ്രഞ്ച് ഫുട്‌ബോള്‍ താരം കൈലിയന്‍ എംബാപ്പെ ലീഗ് വണ്‍ ക്ലബ്ബായ പിഎസ്ജിയില്‍ അത്ര സുഖത്തിലല്ല കഴിയുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍. പരിശീലകന്‍ തോമസ് ടുഷെലും എംബാപ്പെയും തമ്മിലുള്ള തര്‍ക്കം തുടരുന്നുവെന്നും താരം ക്ലബ് വിട്ടേക്കുമെന്നും ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫ്രഞ്ച് ലീഗില്‍ കഴിഞ്ഞ മത്സരത്തിനിടെ ടച്ച് ലൈനില്‍ ടുഷലിനോട് ഇടഞ്ഞ എംബാപ്പെ, സംഭവത്തില്‍ ഇതുവരെ മാപ്പ് ചോദിച്ചില്ലെന്നാണ് സൂചന. മോണ്‍പില്ലറിനെതിരായ മത്സരത്തിനിടെ എംബാപെയെ പിന്‍വലിച്ചതിനെത്തുടര്‍ന്നായിരുന്നു തര്‍ക്കം. പ്രശ്‌ന പരിഹാരത്തിനായി ക്ലബ് സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ മുന്‍കൈയെടുത്തെങ്കിലും പൂര്‍ണമായി ഫലം കണ്ടില്ലെന്നാണ് വിവരം. താരത്തെ റാഞ്ചാന്‍ സ്പാനിഷ് ക്ലബ്ബായ റയല്‍ മാഡ്രിഡ് രംഗത്തുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍