വ്യാജപ്രചാരണങ്ങള്‍ക്കു തടയിടാന്‍ ട്വിറ്റര്‍

സാന്‍ഫ്രാന്‍സിസ്‌കോ: തങ്ങളുടെ പ്ലാറ്റ്‌ഫോമിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനു തടയിടാനൊരുങ്ങി മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്റര്‍. രാഷ്ട്രീയ നേതാക്കളോ മറ്റ് സെലിബ്രറ്റികളോ ട്വീറ്റ് ചെയ്യുന്ന വ്യാജ സംഗ്രഹങ്ങള്‍ ഓറഞ്ച്, ചുവപ്പ് തുടങ്ങിയ കടും നിറങ്ങളില്‍ അടയാളപ്പെടുത്താനും അവയ്ക്കു താഴെ 'ഗുരുതരമായി തെറ്റിദ്ധരിപ്പിക്കുന്നത്' എന്ന അടിക്കുറിപ്പ് നല്‍കാനും ട്വിറ്റര്‍ പകള്‍.ഇതിനു പുറമേ വ്യാജ ട്വീറ്റുകളോടൊപ്പം അതു സംബന്ധിച്ച ശരിയായ വിവരങ്ങള്‍ നല്‍കാനും ട്വിറ്റര്‍ പദ്ധതിയിടുന്നുണ്ട്. എന്നാല്‍, എന്നാണ് ഈ സംവിധാനങ്ങളെത്തുന്നതെന്നു വ്യക്തമായിട്ടില്ല. അതേസമയം, വ്യാജസന്ദേശങ്ങള്‍ തടയാന്‍ വിവിധ പദ്ധതികള്‍ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നു ട്വിറ്റര്‍ വക്താവ് അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍