സോണിയ അധ്യക്ഷയായി തുടരണോ എന്നത് പ്ലീനറി സെഷന്‍ തീരുമാനിക്കും

ന്യൂഡല്‍ഹി: സോണിയ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷയായി തുടരണോ വേണ്ടയോ എന്ന കാര്യത്തില്‍ പാര്‍ട്ടി ഉടന്‍ തീരുമാനമെടുക്കും. പാര്‍ട്ടിയുടെ പ്ലീനറി സെഷനില്‍ ഇക്കാര്യം തീരുമാനിക്കുമെന്നാണു റിപ്പോര്‍ട്ട്. ഏപ്രില്‍ രണ്ടാം ആഴ്ചയില്‍ പ്ലനറി ചേരുമെന്നാണു സൂചന.
രാഹുല്‍ ഗാന്ധി വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമോ എന്ന കാര്യം അവ്യക്തമാണ്. പാര്‍ട്ടി നേതൃസ്ഥാനത്തേക്കു തിരിച്ചെത്തുന്നതു സംബന്ധിച്ച് രാഹുല്‍ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നാണ് അദ്ദേഹത്തോട് അടുത്തവൃത്തങ്ങള്‍ നല്‍കുന്ന സൂചന.
സോണിയ ഗാന്ധിയുടെ അനാരോഗ്യമാണ് പാര്‍ട്ടിക്കു പുതിയ നേതൃത്വത്തിന്റെ ആവശ്യകത സൃഷ്ടിക്കുന്നത്. ഡല്‍ഹി തെരഞ്ഞെടുപ്പിലെ തകര്‍ച്ചകൂടിയായതോടെ ഇക്കാര്യത്തില്‍ വ്യക്തത വേണമെന്നു പാര്‍ട്ടിയില്‍തന്നെ ആവശ്യമുയര്‍ന്നുകഴിഞ്ഞു. മൂന്നു തവണ തുടര്‍ച്ചയായി ഭരിച്ച ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ഇക്കുറി വട്ടപ്പൂജ്യമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍