കുഴല്‍ക്കിണറില്‍ കുടുങ്ങിയ കുട്ടിയെ രക്ഷിക്കാം: ഉപകരണവുമായി വിദ്യാര്‍ഥികള്‍

കല്‍പ്പറ്റ:മൂടിയില്ലാത്ത കുഴല്‍ക്കിണറുകളില്‍ കുടുങ്ങുന്ന കുട്ടികളെ രക്ഷിക്കാന്‍ ഉതകുന്ന ഉപകരണവുമായി പോളിടെക്‌നിക് കോളജ് വിദ്യാര്‍ഥികള്‍. മീനങ്ങാടി ഗവ.പോളിടെക്‌നിക് കോളജില്‍ ന്‍സെന്‍ഡര്‍ എന്ന പേരില്‍ നടന്നുവരുന്ന ഓള്‍ കേരള പോളിടെക്‌നിക് കോളജ് ടെക്‌നിക്കല്‍ എക്‌സിബിഷനിലാണ് വിദ്യാര്‍ഥികള്‍ ഉപകരണം പരിചയപ്പെടുത്തുന്നത്. മീനങ്ങാടി ഗവ.പോളിടെക്‌നിക് കോളജ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നിക്കല്‍ ടീച്ചേഴ്‌സ് ട്രെയിനിംഗ് ആന്‍ഡ് റിസര്‍ച്ച് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പ്രദര്‍ശനം. കളികള്‍ക്കിടെ കുട്ടികള്‍ കുഴല്‍ക്കിണറുകളില്‍ വീഴുരക്ഷാപ്രവര്‍ത്തകര്‍ വഴിമുട്ടി നില്‍ക്കുന്നതും വലിയ വാര്‍ത്തകളാകുന്ന കാലത്താണ് ബോര്‍വെല്‍ ചൈല്‍ഡ് റസ്‌ക്യൂവര്‍ എന്ന ഉപകരണം വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്നത്. കണ്‍ട്രോള്‍ യൂണിറ്റ്, റോബോട്ടിക് ആംസ്, കാമറ എന്നവിയാണ് ഉപകരണത്തിലെ പ്രധാന ഘടകങ്ങള്‍. കുഴല്‍ക്കിണറില്‍ അകപ്പെട്ട കുട്ടിയെ കാമറ ഉപയോഗിച്ചു നിരീക്ഷിച്ചശേഷം റോബോട്ടിക് ആംസ് കൃത്യതയോടെ ഇറക്കി രക്ഷിക്കാന്‍ സഹായിക്കുന്നതാണ് ഉപകരണം. ജിപിഎസ്‌വൈഫൈ സംവിധാനം ഉപയോഗിച്ചു രക്ഷാപ്രവര്‍ത്തകര്‍ക്കു കുട്ടിയുമായി സംസാരിക്കാനും കഴിയും. മീനങ്ങാടി ഗവ.പോളിടെക്‌നിക് കോളജിലെ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക് ട്രോണിക്‌സ് വിഭാഗം അവസാന വര്‍ഷ വിദ്യാര്‍ഥികളായ മെല്‍ബിന്‍ സജി, അജ്മല്‍ റിഷാദ്, കെ.കെ. ദില്‍നേഷ്, അതുല്‍ കൃഷ്ണ, കെ.വി. വിഷ്ണുപ്രസാദ്, കെ. അഖില്‍, ബ്ലസണ്‍ ബേബി, കെ.പി. രഞ്ജില്‍, വി.ആര്‍. അനുരാഗ്, എന്‍.എം. മഹിജിത്ത് എന്നിവരാണ് ഉപകരണത്തിന്റെ രൂപകല്‍പനയ്ക്കും നിര്‍മാണത്തിനും പിന്നില്‍. ഏബിള്‍ ബാബു, വി. മിന്‍ഷാദ് എന്നീ അധ്യാപകരുടെ മേല്‍നോട്ടത്തിലാണ് രൂപകല്‍പനയും നിര്‍മാണവും നടത്തിയതെന്നു വിദ്യാര്‍ഥികള്‍ പറഞ്ഞു. പോളി ടെക്‌നിക് കോളജുകളിലെ സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ഇലക് ട്രോണിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ് ട്രേഡുകളിലെ വിദ്യാര്‍ഥികള്‍ പാഠ്യപദ്ധതിയുടെ ഭാഗമായി തയാറാക്കിയതാണ് പ്രദര്‍ശനത്തിനു വച്ച ഉപകരണങ്ങളില്‍ അധികവും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍