കുരുക്ക് മുറുകുന്നു മൂന്ന് ദിവസത്തിനകം ഹാജരാകണം, നടന്‍ വിജയ്ക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കി

ചെന്നൈ: തമിഴ് നടന്‍ വിജയിയെ ആദായ നികുതി വകുപ്പ് വീണ്ടും ചോദ്യം ചെയ്യും. മൂന്ന് ദിവസത്തിനുള്ളില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കി. ബിഗില്‍ സിനിമയുടെ നിര്‍മാതാക്കളായ എ.ജി.എസ് കമ്പനിയുമായി നടത്തിയ പണമിടപാടുകളെപ്പറ്റി അന്വേഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി.
നേരത്തെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വിജയിയെ 30 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ബുധനാഴ്ച നെയ്‌വേലിയിലെ ലൊക്കേഷനിലും പിന്നീട് വീട്ടിലെത്തിയുമാണ് താരത്തെ ചോദ്യം ചെയ്തത്. അന്ന് ഭാര്യ സംഗീതയേയും ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു.കൂടാതെ സിനിമാ നിര്‍മാതാവ് അന്‍പിന്റെ വീട്ടിലും ആദായനികുതി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു. എ.ജി.എസ് സിനിമാസുമായി ബന്ധപ്പെട്ട് 20 ഇടങ്ങളില്‍ ആദായ നികുതി വകുപ്പ് റെയ്ഡുകള്‍ നടത്തിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നോട്ടുനിരോധനത്തെയും ജി.എസ്.ടിയെയും 'മെര്‍സല്‍' എന്ന ചിത്രത്തിലൂടെ വിജയിയുടെ കഥാപാത്രം വിമര്‍ശിച്ചത് വിവാദത്തിന് കാരണമായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍