ബുംറ അഗ്രസീവാകണം:സഹീര്‍ ഖാന്‍

 ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ വിക്കറ്റൊന്നും ലഭിക്കാതിരുന്ന ജസ്പ്രീത് ബുംറയ്ക്ക് ഉപദേശവുമായി ഇന്ത്യന്‍ മുന്‍ പേസര്‍ സഹീര്‍ ഖാന്‍ രംഗത്ത്. ബാറ്റ്‌സ്മാന്‍മാര്‍ ബുംറയ്‌ക്കെതിരേ പ്രതിരോധമാണ് സ്വീകരിക്കുന്നത്. അതിനാല്‍ വിക്കറ്റെടുക്കാന്‍ ആക്രമണോത്സുകത വര്‍ധിപ്പിക്കണം സഹീര്‍ പറഞ്ഞു. ബുംറയുടെ ഓവറുകളില്‍ 35 റണ്‍സേ എടുക്കാനായുള്ളൂവെങ്കിലും സാരമില്ല, വിക്കറ്റ് നഷ്ടമില്ലാതെ മറ്റു ബൗളര്‍മാരെ അക്രമിച്ച് റണ്‍സടിച്ചു കൂട്ടാമെന്നാണ് അവരുടെ കണക്കുകൂട്ടലെന്നും സഹീര്‍ പറഞ്ഞു. ഒരു പരമ്പരയില്‍ ആദ്യമായാണ് ബുംറയ്ക്ക് ഒരു വിക്കറ്റ് പോലും ലഭിക്കാതിരുന്നത് കൂട്ടാമെന്നാണ് അവരുടെ കണക്കുകൂട്ടലെന്നും സഹീര്‍ പറഞ്ഞു. ഒരു പരമ്പരയില്‍ ആദ്യമായാണ് ബുംറയ്ക്ക് ഒരു വിക്കറ്റ് പോലും ലഭിക്കാതിരുന്നത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍