ഞാന്‍ സുരേഷ് ഗോപിയുടെ ഫാന്‍ ബോയ്: ദുല്‍ഖര്‍ സല്‍മാന്‍


സുരേഷ് ഗോപി, ശോഭന എന്നിവരുടെ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്നും സുരേഷ് ഗോപിയുടെ ഫാന്‍ ബോയി ആണ് താനെന്നും ദുല്‍ഖര്‍ സല്‍മാന്‍. സുരേഷ് ഗോപിയില്‍ നിന്നും ശോഭനയില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും ദുല്‍ഖര്‍ പറഞ്ഞു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് സുരേഷ് ഗോപിയോടുള്ള തന്റെ ആരാധന ദുല്‍ഖര്‍ വെളിപ്പെടുത്തിയത്. സുരേഷ് ഗോപി, ശോഭന, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരഭിനയിച്ച വരനെ ആവശ്യമുണ്ട് എന്ന ചിത്രം തിയറ്ററുകള്‍ നിറഞ്ഞ് ഓടിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ നിര്‍മാതാവ് ദുല്‍ഖര്‍ സല്‍മാനാണ്. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള കുറുപ്പ് എന്ന ചിത്രമാണ് ദുല്‍ഖറിന്റേതായി ഇനി റിലീസ് ആകാനുള്ളത്. ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍