ട്രാന്‍സ് പ്രണയദിനത്തില്‍

ഫഹദ് ഫാസില്‍ നായകനാകുന്ന ട്രാന്‍സിന്റെ റിലീസ് പ്രഖ്യാപിച്ചു. സിനിമ ഫെബ്രുവരി 14ന് തീയറ്ററുകളിലെത്തും. 2019 ഡിസംബര്‍ 20ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. പിന്നീട് റിലീസ് നീട്ടുകയായിരുന്നു. അന്‍വര്‍ റഷീദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മുന്‍പ് പുറത്തുവിട്ട സിനിമയുടെ പോസ്റ്ററുകള്‍ക്കെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. നസ്രിയ നസീം ആണ് സിനിമയിലെ നായിക. സൗബിന്‍, വിനായകന്‍, ചെമ്പന്‍ വിനോദ്, ദിലീഷ് പോത്തന്‍, അര്‍ജുന്‍ അശോകന്‍, ശ്രീനാഥ് ഭാസി എന്നിവരും സിനിമയില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍