വോട്ടെണ്ണല്‍ പൂര്‍ത്തിയാകും മുമ്പ് തോല്‍വി സമ്മതിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

ന്യൂഡല്‍ഹി: വോട്ടെണ്ണല്‍ പൂര്‍ത്തിയാകും മുമ്പ് തോല്‍വി സമ്മതിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ഡല്‍ഹിയിലെ വികാസ്പുരി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച മുന്‍ എംഎല്‍എ കൂടിയായ മുകേഷ് ശര്‍മയാണ് ഇത്തരത്തില്‍ പരസ്യമായി തോല്‍വി സമ്മതിച്ചത്.
തോല്‍വി സമ്മതിക്കുകയാണെന്നും എല്ലാ വോട്ടര്‍മാര്‍ക്കും നന്ദി പറയുകയാണെന്നും ഫലം പുറത്തുവരുന്നതിനു മുമ്പ് മുകേഷ് ശര്‍മ ട്വീറ്റ് ചെയ്തു. മണ്ഡലത്തിലെ എല്ലാ മേഖലകളിലും വികസനമുണ്ടാകുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും ഡല്‍ഹിയുടെ വികസനത്തിനു വേണ്ടി താന്‍ ഇനിയും പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍