ഇനിയെല്ലാം ഇലക്ട്രിക്ക് ട്രാക്ക്

ന്യൂഡല്‍ഹി: രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എല്ലാ റെയില്‍വേ ട്രാക്കും ഇലക്ട്രിക് ട്രാക്കുകളാക്കി മാറ്റുമെന്ന് കേന്ദ്ര ധനമന്ത്രാലയം. രാജ്യത്ത് നിലവില്‍ 37,500 കിലോമീറ്റര്‍ റെയില്‍വേ ട്രാക്കുകളും ഇലക്ട്രിക്കാണ്. മലിനീകരണം കുറയ്ക്കാനും കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനുമായി ബാക്കിയുള്ള 27,000 കിലോമീറ്റര്‍ കൂടി ഇലക്ട്രിക് വത്കരിക്കും. ഒപ്പം സ്വകാര്യ പങ്കാളിത്തത്തോടെ 150 ട്രെയിനുകള്‍ കൂടി അനുവദിക്കാന്‍ അനുമതി നല്‍കുമെന്നും ധനമന്ത്രാലയം അറിയിച്ചു.ഇതുവഴി 22,500 കോടി രൂപയുടെ വരുമാനമാണ് റെയിവേ പ്രതീക്ഷിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍