പന്തീരങ്കാവ് യു.എ.പിഎ കേസ് ; കേന്ദ്ര സര്‍ക്കാര്‍ സ്വമേധയാ കേസെടുക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പന്തീരങ്കാവ് യു.എ.പിഎ കേസ് വീണ്ടും നിയമസഭയില്‍. കേരള പൊലീസ് യു.എ.പി.എ ചുമത്തിയത് കൊണ്ടാണ് എന്‍.ഐ.എ കേസെടുത്തതെന്ന് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയ പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ പറഞ്ഞു. യു.എ.പി.എ ചുമത്തിയത് എന്ത് അടിസ്ഥാനത്തിലാണെന്നും മുനീര്‍ ചോദിച്ചു.
എന്നാല്‍ കേന്ദ്ര ഏജന്‍സിക്ക് കേസ് കൈമാറിയത് സംസ്ഥാന സര്‍ക്കാരല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. കേന്ദ്ര സര്‍ക്കാര്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു, കേന്ദ്ര സര്‍ക്കാരിന് കേസ് വിട്ടുകൊടുത്തുവെന്ന പരാമര്‍ശം തെറ്റാണെന്നും ഏത് മക്കള്‍ കേസില്‍ പെട്ടാലും മാതാപിതാക്കള്‍ക്ക് ആശങ്കയുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
തെറ്റിനെ മഹത്വവത്ക്കരിക്കുകയാണ് മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമര്‍ശിച്ചു. അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍