സാധാരണ നടപടി, രാഷ്ട്രീയം കലര്‍ത്തരുത്; ജഡ്ജിയെ മാറ്റിയത് വിശദീകരിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട ജഡ്ജിയെ സ്ഥലമാറ്റിയ സംഭവത്തില്‍ വിശദീകരണവുമായി കേന്ദ്രം. ജസ്റ്റീസ് മുരളീധറിനെ സ്ഥലംമാറ്റിയത് നപടിക്രമങ്ങള്‍ പാലിച്ചാണെന്നും ജഡ്ജിയുടെ സമ്മതം വാങ്ങിയിരുന്നെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ബിജെപി നേതാക്കള്‍ക്കെതിരെ ഉത്തരവിറങ്ങി മണിക്കൂറുകള്‍ക്കകം രാത്രിയില്‍ തന്നെ ജഡ്ജിയെ സ്ഥലംമാറ്റിയ സംഭവം വിവാദമായതോടെയാണ് കേന്ദ്രം വിശദീകരണവുമായി രംഗത്തെത്തിയത്.
സ്ഥലംമാറ്റത്തെ കോണ്‍ഗ്രസ് രാഷ്ട്രീയ വത്കരിക്കുകയാണെന്ന് നിയമമമന്ത്രി രവിശങ്കര്‍ പ്രസാദ് ആരോപിച്ചു. സുപ്രീം കോടതി കൊളീജിയത്തിന്റെ 12022020 ലെ ശിപാര്‍ശ പ്രകാരമാണ് ജസ്റ്റീസ് മുരളീധറിന്റെ സ്ഥലമാറ്റം. സ്ഥലംമാറ്റം ജഡ്ജിയുടെ അറിവോടെയാണ്. എല്ലാ നടപടിക്രമങ്ങളും പാലിച്ചെന്നും മന്ത്രി പറഞ്ഞു. സ്ഥലംമാറ്റം രാഷ്ട്രീയ വത്കരിച്ചതോടെ ജുഡീഷറിയോടുള്ള കോണ്‍ഗ്രസിന്റെ ആദരവില്ലായ്മ വീണ്ടും പ്രകടമായി. നിരന്തര ആക്രമണങ്ങളിലൂടെ വിലമതിക്കുന്ന സ്ഥാപനങ്ങളെ നശിപ്പിച്ച കോണ്‍ഗ്രസിനെ ഇന്ത്യയിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍