ബ്ലെസിയുടെ ആടുജീവിതത്തിലൂടെ എ.ആര്‍ റഹ്മാന്‍ വീണ്ടും മലയാളത്തിലേക്ക്

നീണ്ട ഇടവേളക്ക് ശേഷം സംഗീത ഇതിഹാസം എ.ആര്‍ റഹ്മാന്‍ മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നു. ബ്ലസി സംവിധാനം ചെയ്യുന്ന ആടു ജീവിതത്തിന് സംഗീത സംവിധാനം ഒരുക്കിയാണ് റഹ്മാന്‍ വീണ്ടും മലയാളത്തിലേക്ക് എത്തുന്നത്. ചെന്നൈയില്‍ ഒരു സ്വകാര്യ പരിപാടിയ്‌ക്കെത്തിയ റഹ്മാനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നേരത്തെ ഇതു സംബന്ധിച്ച് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും അന്തിമമായിരുന്നില്ല.ഇരുപത്തിയെട്ടു കൊല്ലത്തിനു മുന്‍പ് പുറത്തിറങ്ങിയ മോഹന്‍ലാല്‍ നായകനായ യോദ്ധയിലാണ് എ.ആര്‍. റഹ്മാന്‍ സംഗീതം നല്‍കിയത്. എഴുത്തുകാരന്‍ ബെന്യാമന്റെ 'ആടുജീവിതം' എന്ന നോവലിനെ ആസ്പദമാക്കിയാണ് ബ്ലസി അതേ പേരില്‍ സിനിമയൊരുക്കുന്നത്. നോവലിലെ മുഖ്യ കഥാപാത്രം നജീബായി വേഷമിടുന്നത് നടന്‍ പൃഥ്വിരാജാണ്. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി പൃഥ്വിരാജ് വണ്ണം കുറയ്ക്കുകയും താടി വളര്‍ത്തുകയും ചെയ്തിട്ടുണ്ട്. സിനിമയുടെ കുറച്ച് രംഗങ്ങള്‍ കഴിഞ്ഞ വര്‍ഷം തന്നെ ചിത്രികരിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍