കാട്ടാക്കട കൊലപാതകം: പ്രതികളെ സംഗീതിന്റെ വീട്ടിലെത്തിച്ച് തെളിവെടുത്തു

തിരുവനന്തപുരം: കാട്ടാക്കട കൊലപാതകത്തിലെ പ്രതികളെ സംഗീതിന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്ന് പുലര്‍ച്ചെയാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്. കാട്ടാക്കടയില്‍ പുരയിടത്തിലെ അനധികൃത മണ്ണെടുപ്പ് തടഞ്ഞതിനാണ് വീട്ടുടമയായ സംഗീതിനെ കൊലപ്പെടുത്തിയത്.മുഖ്യ പ്രതികളായ സജു, ഉത്തമന്‍ അടക്കമുള്ള പ്രതികളെ തിങ്കളാഴ്ച അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടിരുന്നു. പ്രതികള്‍ ഒളിവില്‍ കഴിഞ്ഞ തമിഴ്‌നാട്ടിലെ ലോഡ്ജിലും, ജെസിബിയും, ടിപ്പറും ഉപേക്ഷിച്ച സ്ഥലങ്ങളിലും തെളിവെടുപ്പ് നടത്തും.അതേസമയം കാട്ടാക്കടയില്‍ ജെസിബി കൊണ്ട് യുവാവിനെ അടിച്ച് കൊന്ന സംഭവത്തില്‍ പോലീസിന് വീഴ്ച പറ്റിയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍