ശമ്പളം നിഷേധിക്കപ്പെട്ട കേസില്‍ തൊഴിലാളികള്‍ക്ക് അനുകൂലമായി കോടതിവിധി

അബൂദാബി :ശമ്പളം നിഷേധിക്കപ്പെട്ട കേസില്‍ തൊഴിലാളികള്‍ക്ക് അനുകൂലമായി കോടതിവിധി. 762 തൊഴിലാളികള്‍ക്ക് ശമ്പള കുടിശ്ശികയിനത്തില്‍ 26 ദശലക്ഷം ദിര്‍ഹമാണ് കോടതി ഇടപെടല്‍ മുഖേന കൈമാറാന്‍ സാധിച്ചത്.
ഒരു വര്‍ഷത്തിലേറെയായി മുടങ്ങിയ വേതനം തിരിച്ചു കിട്ടാന്‍ ജീവനക്കാര്‍ നടത്തിയ പോരാട്ടം ഒടുവില്‍ വിജയം കാണുകയായിരുന്നു. അബൂദബി ലേബര്‍ കോടതിയുടെ ഇടപെടലാണ് ഇവര്‍ക്ക് തുണയായത്. മന്ത്രാലയവുമായി സഹകരിച്ചാണ് കുടിശ്ശിക വാങ്ങി നല്‍കാന്‍ കോടതി നടപടി സ്വീകരിച്ചത്. ആയിരത്തിലേറെ പേര്‍ ജോലി ചെയ്തിരുന്ന കാറ്ററിങ്ങ് സ്ഥാപനമാണ് ശമ്പളം നിഷേധിച്ചത്.വെയ്റ്റര്‍മാര്‍, പാചകക്കാര്‍, ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ തൊഴിലാളികളില്‍ അധികവും സാധാരണക്കാരാണ്. സാമ്പത്തിക തകര്‍ച്ച മൂലം കമ്പനി ഇടക്കാലത്ത് അടച്ചുപൂട്ടുകയായിരുന്നു. അബൂദബി നീതിന്യായ വകുപ്പ് ലേബര്‍ ക്യാമ്പുകളില്‍ നേരിട്ട് ചെന്ന് വിവരങ്ങള്‍ അന്വേഷിച്ചറിയുകയായിരുന്നു. തൊഴിലാളികളുടെ അവകാശം ഉറപ്പാക്കാന്‍ യു.എഇ നീതിന്യായ വിഭാഗം പ്രതിഞ്ജാബദ്ധമാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍