സിമന്റ് വില കൂടി; നിര്‍മാണം പ്രതിസന്ധിയില്‍

കോട്ടയം: പ്രമുഖ കമ്പനികള്‍ സിമന്റ് വില കുത്തനെ ഉയര്‍ത്തി. പായ്ക്കറ്റിന് 40 രൂപ തിങ്കളാഴ്ച മുതല്‍ വര്‍ധിപ്പിച്ചതോടെ 50 കിലോ പായ്ക്കറ്റിനു ഹോള്‍ സെയില്‍ വില 400 രൂപയായി. ചില്ലറ വില 420 രൂപയിലെത്തി. സമീപകാലങ്ങളില്‍ വില കൂട്ടിയില്ലെന്ന ന്യായം നിരത്തിയാണ് നിര്‍മാണ മേഖല സജീവമായ ഈ സീസണില്‍ സിമന്റെ വില കൂട്ടിയിരിക്കുന്നത്. 28 ശതമാനം ജിഎസ്ടി ഉള്‍പ്പെടെ വില കുത്തനെ ഉയര്‍ന്നതു നിര്‍മാണ മേഖലയില്‍ വലിയ സ്തംഭനവും സാമ്പത്തിക ബാധ്യതയുമുണ്ടാക്കും. മുന്‍ നിരക്കനുസരിച്ചു കരാറെടുത്തവര്‍ക്കും നിശ്ചിത ബജറ്റ് കണക്കാക്കി നിര്‍മാണങ്ങള്‍ തുടുങ്ങിയവരുമാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ഇതര സംസ്ഥാനങ്ങളില്‍നിന്നു കേരളത്തില്‍ സിമന്റ് എത്തിക്കുന്നതിലെ ഗതാഗത ചെലവാണ് കേരളത്തില്‍ ഇത്രയേറെ നിരക്ക് വര്‍ധിക്കാന്‍ കാരണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍