നയന്‍സും സാമന്തയും ആദ്യമായി തെന്നിന്ത്യയിലെ രണ്ട് സൂപ്പര്‍ നായികമാര്‍ ഒന്നിക്കുന്നു.

 ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും സാമന്തയുമാണ് ആദ്യമായി ഒന്നിച്ചഭിനയിക്കുന്നത്. വിജയ് സേതുപതി നായകനാകുന്ന കാത്തുവാക്കുള്ളൈ രണ്ടു കാതല്‍ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ചിത്രത്തിന്റെ സംവിധായകനായ വിഘ്‌നേഷ് ശിവനാണ് കഴിഞ്ഞ ദിവസം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വിഘ്‌നേഷ് ശിവന്‍ ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് പോസ്റ്ററും ടൈറ്റില്‍ ടീസറും പുറത്തു വിട്ടിരിക്കുന്നത്. ഒരു റൊമാന്റിക് ത്രില്ലറാണ് കാത്തുവാക്കുള്ളൈ രണ്ടു കാതല്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍