റിസര്‍വ് ബാങ്കിന്റെ ധനകാര്യവര്‍ഷം മാറ്റാന്‍ നീക്കം

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ ധനകാര്യവര്‍ഷം ഏപ്രില്‍മാര്‍ച്ചിലേക്കു മാറ്റിയേക്കും. ഇപ്പോള്‍ ജൂലൈജൂണ്‍ ആണ്. പ്രഖ്യാപനം താമസിയാതെ ഉണ്ടാകും. റിസര്‍വ് ബാങ്കും കേന്ദ്രസര്‍ക്കാരും ഒരേ ധനകാര്യവര്‍ഷം പാലിക്കുന്നതാണു നല്ലതെന്ന് ഈയിടെ ബിമല്‍ ജലാന്‍ കമ്മിറ്റി ശിപാര്‍ശ ചെയ്തിരുന്നു. ഒരേ ധനകാര്യവര്‍ഷമായാല്‍ ഇടക്കാല ലാഭവീതം വാങ്ങല്‍ ഒഴിവാക്കാം എന്ന ഗുണമുണ്ട്. ധനമന്ത്രി നിര്‍മല സീതാരാമന്‍കൂടി പങ്കെടുത്ത ചടങ്ങില്‍ ധനകാര്യവര്‍ഷത്തെപ്പറ്റി ചോദിച്ചപ്പോള്‍ താമസിയാതെ തീരുമാനമറിയിക്കും എന്നു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. അതിനിടെ രാജ്യത്തു ബാങ്കുവായ്പകള്‍ വര്‍ധിച്ചുവരികയാണെന്നും വരുംമാസങ്ങളില്‍ ഇതു കൂടുതല്‍ മെച്ചപ്പെടുമെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ബാങ്കുകള്‍ പലിശ നിരക്ക് ഇനിയും കുറയ്ക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.റിസര്‍വ് ബാങ്കിന്റെ കേന്ദ്ര ബോര്‍ഡ് സമ്മേളനത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ദാസ്. ധനമന്ത്രി നിര്‍മല സീതാരാമനും ഒപ്പമുണ്ടായിരുന്നു.കേന്ദ്രബജറ്റ് പണപ്പെരുപ്പം കൂട്ടാന്‍ ഇടയാക്കുമെന്ന വിമര്‍ശനങ്ങള്‍ ദാസ് നിരാകരിച്ചു. ധനകമ്മി വര്‍ധിച്ചെങ്കിലും അതു പണപ്പെരുപ്പത്തിനു വഴിതെളിക്കില്ലെന്നാണു ദാസിന്റെ വാദം.ബാങ്കുകളില്‍നിന്നു വായ്പ നല്കുന്നതു വര്‍ധിച്ചുവരുന്നുണ്ട്. പലിശനിരക്ക് ഇനിയും താഴുമെന്നും അതോടെ വായ്പാ വിതരണം കൂടുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍