മെസി ബാഴ്‌സലോണ വിടുമോ? കണ്ണും നട്ട് മാഞ്ചസ്റ്റര്‍ സിറ്റി

മെസിയെ വാങ്ങാനുള്ള സാമ്പത്തിക ശേഷിക്ക് പുറമേ പെപ് ഗ്വാര്‍ഡിയോളയുടെ സാന്നിധ്യവുമാണ് സിറ്റിയുടെ സാധ്യതകള്‍ കൂട്ടുന്നത്. ബാഴ്‌സലോണ സ്‌പോര്‍ട്ടിംങ് ഡയറക്ടര്‍ എറിക് അബിദാലിനെതിരെ മെസി പരസ്യമായി പ്രതികരിച്ചതോടെയാണ് ബാഴ്‌സലോണയിലെ പ്രശ്‌നങ്ങള്‍ പുറത്തറിഞ്ഞത്. മുന്‍ ബാഴ്‌സലോണ പരിശീലകന്‍ ഏണസ്റ്റോ വാല്‍വെര്‍ദയെ പുറത്താക്കാനുള്ള തീരുമാനത്തിന് പ്രേരിപ്പിച്ചത് കളിക്കാരായിരുന്നുവെന്നാണ് അബിദാല്‍ പറഞ്ഞത്. ഇതിനെതിരെ മെസി സോഷ്യല്‍മീഡിയയിലൂടെ പരസ്യമായി പ്രതികരിക്കുകയും ചെയ്തിരുന്നു. 32കാരനായ മെസിയും ബാഴ്‌സലോണയും തമ്മിലുള്ള കരാറില്‍ സീസണിന്റെ അവസാനത്തില്‍ മെസിക്ക് താല്‍പര്യമുണ്ടെങ്കില്‍ ക്ലബ് വിടാന്‍ സാധിക്കുമെന്ന വകുപ്പുണ്ട്. ഇതും കൂടി ചേര്‍ത്താണ് മാഞ്ചസ്റ്റര്‍ സിറ്റി അടക്കമുള്ള ക്ലബുകള്‍ മെസിക്കായി ശ്രമം ആരംഭിച്ചിരിക്കുന്നത്. ഉടനെസാധ്യമായില്ലെങ്കില്‍ പോലും ബാഴ്‌സയുമായുള്ള കരാര്‍ അവസാനിക്കുന്ന 2021ല്‍ മെസിയെ പ്രീമിയര്‍ ലീഗിലെത്തിക്കാമെന്ന പ്രതീക്ഷയും അവര്‍ വെച്ചുപുലര്‍ത്തുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍