കാളിയന്റെ ചിത്രീകരണം ഈ വര്‍ഷം ആരംഭിക്കും

പൃഥ്വിരാജ് നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം കാളിയന്റെ ചിത്രീകരണം ഒക്ടോബറില്‍ ആരംഭിക്കും. അണിയറപ്രവര്‍ത്തകര്‍ സിനിമയുമായി ബന്ധപ്പെട്ട അവസാനവട്ട ചര്‍ച്ച പൃഥ്വിരാജുമായി നടത്തി. ഒക്ടോബറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ബി.റ്റി. അനില്‍കുമാറിന്റെ തിരക്കഥയിലൊരുങ്ങുന്ന സിനിമ സംവിധാനം ചെയ്യുന്നത് എസ്. മഹേഷ് ആണ്. തമിഴ് നടന്‍ സത്യരാജും സിനിമയില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍