ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയതിനു പിന്നാലെയാണ് ധനമന്ത്രി പാര്‍ലമെന്റിലെത്തി ബജറ്റ് അവതരിപ്പിക്കുന്നത്. വരുമാന മാര്‍ഗങ്ങള്‍ കൂട്ടുന്ന ബജറ്റാണെന്ന് ധനമന്ത്രി സഭയില്‍ പറഞ്ഞു. ജിഎസ്ടി നടപ്പാക്കിയതോടെ കുടുംബ ബജറ്റില്‍ നാല് ശതമാനം വരെ ലാഭിക്കാനായെന്നും മന്ത്രി ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.
ഇത്തവണയും ബജറ്റ് പെട്ടിക്ക് പകരം തുണിയില്‍ പൊതിഞ്ഞാണ് ബജറ്റ് ഫയലുകള്‍ നിര്‍മല സീതാരാമന്‍ കൊണ്ടുവന്നത്. രാവിലെ എട്ടരയോടെ അവര്‍ ധനമന്ത്രാലയത്തിലെത്തി. സഹമന്ത്രി അനുരാഗ് ഠാക്കൂറും ഒപ്പമുണ്ടായിരുന്നു. പിന്നീട് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെയും ധനമന്ത്രി സന്ദര്‍ശിച്ചു. രാജ്യം കനത്ത സാമ്പത്തികപ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍ ബജറ്റിനെ പ്രതീക്ഷയോടെയാണ് സാമ്പത്തികവാണിജ്യ മേഖല കാത്തിരിക്കുന്നത്.
2020 ല്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ബഡ്ജറ്റ് അവതരണവേളയില്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ വ്യക്തമാക്കി. മത്സരാധിഷ്ഠിത കാര്‍ഷിക രംഗമുണ്ടാകുകയെന്നതാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. ഇതിനോടനുബന്ധിച്ച് കര്‍ഷകര്‍ക്കായി 20 ലക്ഷം സൗരോര്‍ജ പമ്പുകള്‍ക്ക് പദ്ധതി ആവിഷ്‌കരിക്കും. തരിശുഭൂമിയില്‍ സോളര്‍ പവര്‍ പ്ലാന്റുകള്‍ സ്ഥാപിക്കും. വരുമാനവും വാങ്ങല്‍ ശേഷിയും കൂട്ടുന്ന ബഡ്ജറ്റെന്ന് ധനമന്ത്രി വ്യക്തമാക്കി. ബഡ്ജറ്റ് അവതണരത്തിലേക്ക് കടക്കും മുമ്പ് അന്തരിച്ച മുന്‍ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ അനുസ്മരിച്ചു. ജി.എസ്.ടി നികുതി സംവിധാനം നടപ്പാക്കിയതോടെ ഒരു കുടുംബത്തിന് മാസചെലവിന്റെ നാല് ശതമാനം വരെ ലാഭിക്കാന്‍ സാധിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ജി.എസ്.ടി ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക പരിഷ്‌കാരം.സമ്പദ് വ്യവസ്ഥയുടെ അടിത്തറ ശക്തം. ജി.എസ്.ടി റിട്ടേണുകള്‍ ഈ സാമ്പത്തിക വര്‍ഷം നാല്‍പതു കോടി കവിഞ്ഞു. വിദേശ നിക്ഷേപം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഗണ്യമായി വര്‍ദ്ധിച്ചു.16 ലക്ഷം പുതിയ നികുതിദായകരുണ്ടായി. കിട്ടാക്കടത്തില്‍ കുടുങ്ങിയ ബാങ്കുകളുടെ നില ഭദ്രമാക്കി. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുക ലക്ഷ്യം. 2020ല്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം. കാര്‍ഷിക മേഖലയ്ക്കായി 16 കര്‍മ്മ പദ്ധതി.തരിശുഭൂമിയില്‍ സോളര്‍ പവര്‍ പ്ലാന്റുകള്‍ സ്ഥാപിക്കും.സാമ്പത്തിക വളര്‍ച്ചയിലെ മുരടിപ്പു മാറ്റാന്‍ എന്തു നടപടികളെടുക്കുന്നു എന്നത് നേരത്തെ ചര്‍ച്ചാ വിഷയമായിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച കുറഞ്ഞതായി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ വച്ച സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഏഴു ശതമാനം വളര്‍ച്ച പ്രതീക്ഷിച്ചിടത്ത് അഞ്ചു ശതമാനം വളര്‍ച്ച മാത്രമാണുണ്ടായത്. ഈ കുറവില്‍ നിന്ന് ശക്തമായി മടങ്ങിവരുമെന്നും പുതിയ സാമ്പത്തിക വര്‍ഷത്തില്‍ 6 മുതല്‍ 6.5 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നുമാണ് ധനമന്ത്രി വ്യക്തമാക്കിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍