കപില്‍ ദേവും ഭാര്യയുമായി രണ്‍വീറും ദീപികയും

ബോളിവുഡ് സൂപ്പര്‍ താരം രണ്‍വീര്‍ സിങ് ക്രിക്കറ്റ് താരം കപില്‍ ദേവായി എത്തുന്ന ചിത്രത്തില്‍ ദീപിക പദുകോണാണ് ഭാര്യയുടെ വേഷത്തില്‍ എത്തുന്നത്. കബീര്‍ ഖാനാണ് ഈ സ്‌പോര്‍ട്‌സ് ഡ്രാമ ചിത്രം സംവിധാനം ചെയ്യുന്നത്. അണിയറയില്‍ ഒരുങ്ങവേ കബീര്‍ സിങ്ങിന്റെതായി പുറത്തിറങ്ങിയ പുതിയ പോസ്റ്റര്‍ ശ്രദ്ധേയമായി മാറിയിരുന്നു. കപില്‍ ദേവായി രണ്‍വീറിന്റെയും ഭാര്യ റോമി ദേവായി ദീപികയുടെയും മേക്കോവറാണ് ശ്രദ്ധേയമായിരിക്കുന്നത്. വിവാഹ ശേഷം രണ്‍വീറും ദീപികയും ഒന്നിച്ച ആദ്യ ചിത്രം കൂടിയാണ് 83. ചിത്രത്തില്‍ തമിഴ് താരം ജീവയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കൃഷ്ണമാചാരി ശ്രീകാന്തായിട്ടാണ് ജീവ എത്തുന്നത്. ഏപ്രില്‍ പത്തിനാണ് 83 ലോകമെമ്പാടുമുളള തിയറ്ററുകളിലേക്ക് എത്തുന്നത്. താഹിര്‍ രാജ് ബാസിന്‍, സാഖിബ് സലീം, ഹാര്‍ദി സന്ധു, സാഹില്‍ ഖെത്തര്‍, ചിരാഗ് പാട്ടീല്‍, ആദിനാഥ് കോത്താര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍