മലാലയെ വെടിവച്ച താലിബാന്‍ ഭീകരന്‍ പാക് ജയിലില്‍ നിന്ന് രക്ഷപ്പെട്ടു

ഇസ്‌ലാമാബാദ്: നോബേല്‍ സമ്മാന ജേതാവ് മലാല യൂസഫ് സായിയെ വെടിവച്ച സംഭവത്തിലെ സൂത്രധാരനായ താലിബാന്‍ ഭീകരന്‍ ഇഹ്‌സാനുള്ള ഇഹ്‌സാന്‍ പാക്കിസ്ഥാന്‍ ജയിലില്‍നിന്നും രക്ഷപെട്ടു. സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട സന്ദേശത്തിലൂടെ ജയില്‍നിന്നും പുറത്തുചാടിയ വിവരം ഇഹ്‌സാനുള്ള തന്നെയാണ് വെളിപ്പെടുത്തിയത്. ജനുവരി 11 ന് പാക്കിസ്ഥാന്‍ സുരക്ഷാ സേനയുടെ തടവറയില്‍നിന്നും രക്ഷപെട്ടതായാണ് ഇഹ്‌സാനുള്ള വെളിപ്പെടുത്തിയിരിക്കുന്നത്. 2017 ല്‍ താന്‍ കീഴടങ്ങിയപ്പോള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ പാക് സുരക്ഷാ സേനയ്ക്കായില്ലെന്നും അതിനാലാണ് തടവ് ചാടിയതെന്നും ഇഹ്‌സാനുള്ള പറയുന്നു. എന്നാല്‍ ഇപ്പോള്‍ എവിടെയുണ്ടെന്ന വിവരം ഇയാള്‍ പങ്കുവച്ചിട്ടില്ല. മലാലയ്ക്കു നേരെയുണ്ടായ വെടിവയ്പിനു പുറമെ 2014 ല്‍ 132 കുട്ടികളെ കൂട്ടക്കുരുതിക്ക് ഇടയാക്കിയ പേഷാവാര്‍ സ്‌കൂള്‍ വെടിവയ്പിനു പിന്നിലും ഇയാളായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍